
തൃശൂർ: കേട്ടുമറന്ന നാട്ടുചരിത്രത്തിലേക്കും കൈവിട്ടുപോയ ഗ്രാമീണതയിലേക്കുമുള്ളൊരു മടക്കയാത്രയും കണ്ണാടിയുമാകുന്ന 'കാഴ്ചക്കുറിപ്പുകൾ' പുറത്തിറങ്ങുന്നു. കേരളകൗമുദി മുൻ ബ്യൂറോ ചീഫും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ സി.എ കൃഷ്ണൻ കുറിച്ചിട്ട, കേരളത്തിന്റെ ഗ്രാമീണകാഴ്ചകളുടെ പരിച്ഛേദമായ ചൂരക്കാട്ടുകരയിലെ കെടുതികളും ജനജീവിതവുമാണ് 'കാഴ്ചക്കുറിപ്പുകൾ'. ഗ്രീൻ ബുക്‌സ് പുറത്തിറക്കുന്ന പുസ്തകം, പുസ്തകോത്സവത്തോടനുബന്ധിച്ച് ടൗൺ ഹാളിൽ 20 ന് വൈകിട്ട് 4.30 ന് മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പ്രകാശനം ചെയ്യും. ഡോ. പി.വി കൃഷ്ണൻ നായർ, പി. ശങ്കരനാരായണൻ, എം.പി സരേന്ദ്രൻ, ഡോ.പി. സരസ്വതി , കെ. ഉണ്ണിക്കൃഷ്ണൻ , ബേബി മൂക്കൻ , എം.വി വിനീത , പി.ആർ.സുരേഷ് , എം.എസ്.ബാലകൃഷ്ണൻ, സി.കെ. ശങ്കരനാരായണൻ, രാജൻ തലോർ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |