
കട്ടക്ക് : ഒഡിഷ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം കിരൺ ജോർജ് പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി. മൂന്ന് ഗെയിം നീണ്ട ഫൈനലിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് യൂസഫിനെ 21-14,13-21,21-16 എന്ന സ്കോറിനാണ് കിരൺ കീഴടക്കിയത്. വനിതകളിൽ ഇസ്രാണി ബറുവയെ ഫൈനലിൽ തോൽപ്പിച്ച് ഉന്നതി ഹൂഡ കിരീടമുയർത്തി. സ്കോർ : 21-17,21-10.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |