
കൊല്ലം: കേരളത്തിലെ ബി.ജെ.പിയുടെ വളർച്ച ഭീതിപ്പെടുത്തുന്നതാണെന്ന് എഴുത്തച്ഛൻ പുരസ്കാര ജേതാവും കവിയുമായ കെ.ജി.ശങ്കരപ്പിള്ള. അടിയന്തരാവസ്ഥ കാലത്തിന് ശേഷം ഇന്ദിരാ സർക്കാരിനെതിരെ ജനങ്ങളിൽ നൈതികമായ നീതിബോധം ഉരുത്തിരിഞ്ഞിരുന്നു. കേരളത്തിലെ ഇടതു സർക്കാരിനെതിരെ അത്തരമൊരു നീതിബോധം ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും കൊല്ലം പ്രസ് ക്ലബിലെ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
എല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുമ്പോഴും ഒന്നിനും അനുവാദമില്ല എന്നാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. എല്ലാ വഴികളും തുറക്കുന്നതാണ് ആധുനികയുഗം എന്നതിൽ നിന്ന് എല്ലാവാതിലും അടയുന്നതാണ് ആധുനികത എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അധികാരത്തിന് ഭ്രാന്ത് ബാധിച്ച അവസ്ഥ നിലനിൽക്കുന്നു. അധികാരത്തെ വിമർശിക്കാതെ നമുക്ക് സത്യസന്ധരായിരിക്കാൻ കഴിയില്ല. ഒന്നിനോടും സന്ധിചെയ്യാത്തതാണ് യഥാർത്ഥ കവിത. അധികാരത്തെ വിമർശിക്കുന്നത് ഇല്ലാതാക്കാനാണ് സെൻസർ ബോർഡുകൾ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |