
ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥിക്കുനേരെയുണ്ടായ ആക്രമണത്തിൽ ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്. ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ച ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറികൂടിയായ രാംജിത്തിനാണ് ക്രൂരമർദ്ദനമേറ്റത്. കൈനടി പൊലീസ് ആണ് കേസെടുത്തത്. ഇവിടെ എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തിരുന്നു.
ബിജെപി പ്രവർത്തകർ രാംജിത്തിന്റെ തല അടിച്ചുതകർക്കുകയായിരുന്നു. മറ്റ് ഗുരുതര പരിക്കുകളുമുണ്ട്. രാംജിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |