എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ടംപറമ്പിൽ പ്രവർത്തിക്കുന്ന ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ഫാമുകളിലായി 400ൽപ്പരം പന്നികളുണ്ട്. ഇവയെ ദയാവധത്തിന് ഇരയാക്കും. പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ ഇന്നലെ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്ററിനറി ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നു. ദയാവധത്തിന്റെ ഉത്തരവ് ഇന്ന് കളക്ടർ പുറപ്പെടുവിക്കും. കഴിഞ്ഞവർഷവും പഞ്ചായത്തിലെ പതിയാരം, മണ്ടംപറമ്പ് പ്രദേശങ്ങളിലെ ഫാമുകളിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചിരുന്നു. 1500 പന്നികളെയാണ് അന്ന് കൊന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |