
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് എ.എ. റഹീമിന്റെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്രമന്ത്രി അനുപ്രിയ പാട്ടിൽ നൽകിയ മറുപടിയാണിത്. 2021-2023 കാലഘട്ടത്തിൽ കേരളത്തിലെ മാതൃമരണ നിരക്ക് കേവലം 30 മാത്രമായിരുന്നു. ഇക്കാലയളവിൽ ഉത്തർപ്രദേശിൽ 141, മധ്യപ്രദേശിൽ 142, ബിഹാറിൽ 104, ഒഡീഷയിൽ 153, ഹരിയാന 81, എന്നിങ്ങനെയായിരുന്നു മാതൃമരണ നിരക്കെന്നും മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |