കട്ടപ്പന: അണക്കര മോൺട്‌ഫോർട്ട് സ്‌കൂളിൽജനുവരി 31ന് 'മോൺട് ട്രിവിയ' എന്ന പേരിൽ അഖിലേന്ത്യ ക്വിസ് മത്സരം നടത്തും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് പേർ വീതമടങ്ങുന്ന ടീമായി മത്സരിക്കാം. ഒരുസ്‌കൂളിൽനിന്ന് പരമാവധി 2 ടീമുകൾ. രാവിലെ 10 മുതൽ പ്രാഥമിക റൗണ്ട്. ഇതിൽനിന്ന് ആറുടീമുകളെ ഗ്രാൻഡ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കും. ആദ്യ ആറ് സ്ഥാനക്കാർക്ക് യഥാക്രമം 30000, 25000, 20000, 15000, 10000, 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. പൊതുവിജ്ഞാനമാണ് പ്രധാനവിഷയം. മത്സരം ഇംഗ്ലീഷിലായിരിക്കും എന്നും പ്രിൻസിപ്പൽ ബ്രദർ ഇഗ്‌നേഷ്യസ് ദാസ് എൽ, വൈസ് പ്രിൻസിപ്പൽ ബേബി ജോസ്, റോമി വി.പി, ശ്രീജ എം. ജെ എന്നിവർ പറഞ്ഞു.താൽപര്യമുള്ളവർ ജനുവരി 12നകം പേര് നൽകണം. ഫോൺ: 9447989502, 9446968959, 6235872866.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |