
കൊച്ചി: ലുലുമാളുകളിൽ ഷോപ്പിംഗിനൊപ്പം ആനുകൂല്യങ്ങളും ഓഫറുകളും നൽകുന്ന ലുലു സിഗ്‌നേച്ചർ ക്ലബിന്റെ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി ആദ്യകാർഡ് ഏറ്റുവാങ്ങി. കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.
നാല് പ്ലാനുകളിലാണ് ലുലു സിഗ്‌നേച്ചർ ക്ലബ് മെമ്പർഷിപ്പ്. ക്ലാസിക്ക് 15,000 രൂപ, പ്രീമിയം 30,000 രൂപ, ഗ്രാൻഡ് 60,000 രൂപ, റോയൽ 1,10,000 രൂപ നിരക്കിലാണ് പ്ലാനുകൾ.
ലുലു ഷോപ്പിംഗ് വൗച്ചറുകൾ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി, ലുലു മാരിയറ്റ് ഉൾപ്പെടെ ഹോട്ടലുകളിലെ സ്റ്റേക്കേഷൻ പാക്കേജുകൾ, ഫൈൻ ഡൈനിംഗ്, ലുലു പി.വി.ആറിൽ സിനിമ പ്രിവിലേജുകൾ, സൗജന്യമായ പാർക്കിംഗ്, വാലറ്റ് കാർ പാർക്കിംഗ്, ലുലു ഫൺട്യൂറ വൗച്ചറുകൾ തുടങ്ങിയവയും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |