
തിരുവനന്തപുരം:സഹകരണമേഖലയിൽ ഡിജിറ്റൽ സേവനങ്ങളും ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളും നടപ്പാക്കുന്നതിനായി നബാർഡ് തുടങ്ങിയ 'സഹകാർ സാരഥി'യിൽ കേരള ബാങ്ക് അംഗമായി.ഇതോടെ അഗ്രിടെക്, ഫിൻടെക് മേഖലകളിലുണ്ടാകുന്ന എല്ലാ പുതിയ സാങ്കേതിക വികസനങ്ങളും കേരളബാങ്കിനും ലഭ്യമാക്കാനാകും. കൂടാതെ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും കൂടുതൽ സാങ്കേതികസാമ്പത്തിക സഹായങ്ങളും കേരളബാങ്കിന് ലഭിക്കും.
ഇതുസംബന്ധിച്ച് കേരളബാങ്കിൽ നടന്ന ചടങ്ങിൽ നബാർഡ് ചെയർമാൻ കെ.വി.ഷാജി മുഖ്യാതിഥിയായിരുന്നു.കേരള റീജിയൺ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
കേരളബാങ്കും പ്രാഥമിക സഹകരണസംഘങ്ങളും ചേർന്നാൽ സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകളുടെ നാലിലൊന്നുമാകുമെന്ന് നബാർഡ് ചെയർമാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |