
കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ എ.എം.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ലഭിച്ചത് വൻ സ്വീകാര്യത. ഐ.പി.ഒ അവസാനിച്ച ഡിസംബർ 16ന് മാത്രം 39.2 മടങ്ങ് അപേക്ഷകരാണ് ഓഹരികൾക്കായി വിപണിയിലെത്തിയത്. ഏകദേശം 2.96 ലക്ഷം കോടി രൂപയുടെ ധനസമാഹരണമാണ് 5 ദിവസങ്ങളിലായി നടന്ന ഐ.പി.ഒയിലൂടെ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ എ.എം.സി നേടിയത്. ഐ.പി.ഒ ആരംഭിക്കുന്നതിന് മുൻപ് നൂറോളം വൻകിട നിക്ഷേപകരിൽ നിന്നും 3,021 കോടി രൂപ സമാഹരിച്ചതായി ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ എ.എം.സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |