
കൊച്ചി: ആഗോള ടെക്‌നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് 'ജർമ്മൻ ടെക് പാത്ത്‌വേ' പ്രോഗ്രാം കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആരംഭിക്കും. ഇന്ത്യയിൽ പഠനമാരംഭിച്ച് ജർമ്മൻ സർവകലാശാലകളിൽ പൂർത്തിയാക്കാം. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി കോഴ്‌സിലാണ് പ്രോഗ്രാം ഒരുക്കുന്നത്.
ആദ്യത്തെ 18 മാസം കൊച്ചി ക്യാമ്പസിലാണ് പഠിക്കേണ്ടത്. കമ്പ്യൂട്ടർ സയൻസിലും ഐ.ടിയിലും അക്കാഡമിക് അടിത്തറക്കൊപ്പം ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പരിശീലനവും നൽകും. ഒന്നരവർഷത്തെ പഠനം പൂർത്തിയാക്കി ജർമ്മൻ സർവകലാശാലകളിലേക്ക് പ്രവേശനം ലഭിക്കും. രണ്ടാംഘട്ടത്തിൽ മൂന്ന് മുതൽ മൂന്നര വർഷം വരെ ജർമനിയിലാണ് പഠനം.
ജർമ്മനിയിലെ മികച്ച സർവകലാശാലകളിൽ സബ്‌സിഡിയുള്ള ട്യൂഷൻ ഫീസോടെ പഠനം പൂർത്തിയാക്കാം. പഠനകാലയളവിൽ ശമ്പളത്തോടെ ഇന്റേൺഷിപ്പുകൾ ചെയ്യാനും വ്യവസായ പദ്ധതികളിൽ പങ്കാളികളാകാനും പരിശീലനം നേടാനും കഴിയും.
പഠനം പൂർത്തിയാക്കുന്നവർക്ക് ആഗോളതല അംഗീകാരമുള്ള ജർമ്മൻ ബിരുദമാണ് ലഭിക്കുക. പഠനശേഷം ജർമ്മനിയിൽ ജോലി ചെയ്യാനുള്ള പോസ്റ്റ്സ്റ്റഡി വർക്ക് വിസ, ഇ.യു ബ്ലൂ കാർഡ് എന്നിവ നേടാൻ ബിരുദം വഴിയൊരുക്കും.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ 70 ശതമാനം മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എ.പി.എസ് , ഐ.ഇ.എൽ.ടി.എസ് ജെയിൻ യൂണിവേഴ്‌സിറ്റി ഒഴിവാക്കിയിട്ടുണ്ട്. ജർമനിയിൽ താത്പര്യമില്ലാത്തവർക്ക് ഇന്ത്യയിൽ ബിരുദം പൂർത്തിയാക്കാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക് : 9207355555.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |