SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

ലിഫ്റ്റ് നൽകാത്തതിന് ദേഹോപദ്രവം യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
sunesh

ചേർത്തല: ലിഫ്റ്റ് ചോദിച്ചിട്ട് ബൈക്ക് നിർത്താതെ പോയതിനെ തുടർന്ന് ബൈക്ക് തല്ലിപൊളിക്കുകയും, ഇത് ചോദ്യം ചെയ്തയാളെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി 8-ാം വാർഡിൽ കാർത്തുവെളി വീട്ടിൽ സുനീഷ് (39) ആണ് പിടിയിലായത്. 13ന് തിരുവിഴ ഭാഗത്ത് വച്ച്

ലിഫ്റ്റ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ പ്രതി ബൈക്ക് തല്ലിപ്പൊളിക്കുകയും ഇക്കാര്യം അന്വേഷിക്കാനെത്തിയ വീട്ടുടമസ്ഥന്റെ ചെറുമകന്റെ സുഹൃത്തിനെ അരിവാൾ കൊണ്ട് മുതുകിന് വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു.നരഹത്യശ്രമത്തിന് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ സുനീഷ് ഒളിവിൽ പോയി, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ പിടിയിലായത്. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പി.കെ, സബ് ഇൻസ്പെക്ടർമാരായ ബിജുക്കുട്ടൻ, സുനിൽകുമാർ.ടി, എ.എസ്.ഐ മജ്ഞുഷ, സി.പി.ഒ മാരായ സുരേഷ്.ആർ.ഡി, ശ്യാംകുമാർ, മണികണ്ഠൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY