പന്തളം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിറുത്തി വെട്ടി പരിക്കേല്പിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സ്വദേശിയായ ചരുവിളതെക്കേതിൽ വീട്ടിൽ രാജേഷ് കുമാർ.(41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇടതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റ സ്കൂട്ടർ യാത്രികനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തടസം പിടിക്കാൻ ചെന്ന സ്കൂട്ടർ യാത്രക്കാരന്റെ ഭാര്യയെ പ്രതി സ്ക്വയർ ട്യൂബ് കൊണ്ട് മർദ്ദിച്ചു. പ്രതിയെ പന്തളം പൊലീസ് ഇൻസ്പെക്ടർ ടി. ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |