
ന്യൂഡൽഹി: രാജ്യമൊട്ടാകെ പ്രകൃതിവാതക ഉപഭോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏകീകൃത ട്രാൻസ്‌പോർട്ടേഷൻ താരിഫിന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അംഗീകാരം നൽകി . ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു താരിഫ് ഘടന 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
സി.എൻ.ജിക്കും പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും (പി.എൻ.ജി) മൂന്നു രൂപ വരെ കുറയും. സി.എൻ.ജി വില കിലോഗ്രാമിന് 1.25 മുതൽ 2.50 രൂപ വരെയും, പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിന്റെ (പി.എൻ.ജി) വില ഒരു സ്റ്റാൻഡേഡ് ക്യുബിക് മീറ്ററിന് 0.90 മുതൽ 1.80 രൂപ വരെയുമാണ് കുറയുന്നത്. ഏകീകൃത താരിഫ് ഘടന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ സെക്‌ടറിലെ ഗതാഗത ചെലവ് പ്രതിവർഷം 1000 കോടിയിൽപ്പരം കുറയ്‌ക്കുമെന്ന് പി.എൻ.ജി.ആർ.ബി അംഗം എ.കെ. തിവാരി വ്യക്തമാക്കി. 312 മേഖലകളിലായി പൊതുമേഖലയിലെ അടക്കം 40 സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
ആശ്വാസമാകുന്നത് എങ്ങനെ ?
ട്രാൻസ്‌പോർട്ടേഷൻ താരിഫ് നിശ്ചയിച്ചിരുന്നത് മൂന്ന് സോണുകളായി തിരിച്ചാണ്. അതു രണ്ടു സോണായി കുറച്ചു. ഇതോടെ, ഗ്യാസ് സോഴ്സിൽ നിന്ന് ദീർഘദൂരമുണ്ടെങ്കിലും സി.എൻ.ജി, പി.എൻ.ജി ഉപഭോക്താക്കൾ സോണൽ ഒന്നിലെ റേറ്റായ ഒരു യൂണിറ്റിന് (എം.എം.ബി.ടി.യു) 54 രൂപ നൽകിയാൽ മതിയാകും.
1.സോൺ ഒന്ന് - 300 കിലോമീറ്റർ വരെ - ഒരു എം.എം.ബി.ടി.യുവിന് 54 രൂപ (മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്സ് - പ്രകൃതി വാതകത്തിന്റെ സ്റ്റാൻഡേഡ് എനർജി യൂണിറ്റ്)
2.സോൺ രണ്ട് -300 കിലോമീറ്ററിന് മുകളിൽ - ഒരു എം.എം.ബി.ടി.യുവിന് 102.86 രൂപ
2023ലെ താരിഫ് നിരക്ക്
# 200 കിലോമീറ്റർ വരെ 42 രൂപ
# 300 മുതൽ 1200 കി.മീറ്റർ വരെ 80 രൂപ
# 1200 കിലോമീറ്റിന് മുകളിൽ 107 രൂപ
സി.എൻ.ജി വില കൊച്ചി - 89.90 (കിലോയ്ക്ക്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |