
കൊല്ലം: കടുത്ത നെഞ്ചുവേദന മൂലം തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു ആശുപത്രിയിലെ അനാസ്ഥയെ തുടർന്ന് മരിച്ച സംഭവത്തിൽ എട്ട് ആഴ്ചയ്ക്കകം നടപടിയെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്.
സ്വീകരിക്കുന്ന നടപടി വേണുവിന്റെ കുടുംബത്തെയും പരാതിക്കാരനെയും അറിയിക്കണം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. പരാതിയിൽ ഈ മാസം ആദ്യം കമ്മിഷൻ കേസെടുത്തിരുന്നു. കഴിഞ്ഞമാസം 5നാണ് വേണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട വേണുവിന് അഞ്ചു ദിവസം വാർഡിൽ കഴിഞ്ഞിട്ടും കാര്യമായ ചികിത്സ ലഭിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |