
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയും ആഭ്യന്തരയും രാജിവയ്‌ക്കണമെന്നും ഖാർഗെ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സി.ബി.ഐ,ഇ.ഡി തുടങ്ങി അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത് ഒരു പാഠമാകണം. ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും അപകീർത്തിപ്പെടുത്താനും മാത്രമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ബി.ജെ.പി സർക്കാർ ഇ.ഡിയെ വച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ദുരുപയോഗം ചെയ്തു. ഇതിലൂടെ നിരവധി എം.പിമാരെ ബി.ജെ.പിയിലേക്ക് കൂറുമാറ്റിയാണ് നിരവധി സംസ്ഥാനങ്ങളിൽ സർക്കാരുകൾ രൂപീകരിച്ചത്. സർക്കാരിനെ തുറന്നുകാട്ടാനും പാഠം പഠിപ്പിക്കാനും പാർട്ടി ഈ പോരാട്ടം താഴെത്തട്ടിലേക്ക് കൊണ്ടുപോകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |