SignIn
Kerala Kaumudi Online
Friday, 19 December 2025 8.32 PM IST

ചിട്ടിയിലൂടെയോ വസ്‌തു‌ഭാഗം‌ വഴിയോ പണം ധാരാളം കൈയിലെത്തും, ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടുന്ന സമയം

Increase Font Size Decrease Font Size Print Page
financial-

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 20 1198 ധനു 5 ശനിയാഴ്ച. (ദിനം പൂർണ്ണമായും മൂലം നക്ഷത്രം)


അശ്വതി: പൊതുവെ സാമ്പത്തിക പ്രതിസന്ധി നേരിടും. പലവിധ തടസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ദാമ്പത്യ വിഷമതകൾ, കുടുംബ സുഖക്കുറവ്.

ഭരണി: മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സഹോദരസ്ഥാനീയർക്ക് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ധനനഷ്ടം ഉണ്ടാകും, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.

കാർത്തിക: കാർഷിക രംഗം, വ്യാപാര മേഖല എന്നിവയൊക്കെ വേണ്ട രീതിയിൽ ലാഭം നൽകിയെന്ന് വരില്ല. ബുദ്ധിമുട്ടുകൾ, സഹോദരർ മുഖേന മനഃക്ലേശം.

രോഹിണി: കൂട്ടുകെട്ടുകൾ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴിൽ രംഗത്ത് തടസ്സങ്ങളുണ്ടാകും. വൃഥാ ആരോപണങ്ങൾ, ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ.

മകയിരം: ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ എല്ലാവരോടും നയപരമായി പെരുമാറണം. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ, അവിചാരിത തടസങ്ങൾ.

തിരുവാതിര: അന്യരിൽ നിന്ന് ആദരവ് നേടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. അനുകൂലമായ സ്ഥലമാറ്റം, പല രീതിയിലും ഉയർച്ചയുണ്ടാകും.

പുണർതം: വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി ദൃശ്യമാകും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വാക്‌സാമർത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.

പൂയം: വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
തൊഴിലിൽ പുരോഗതി വന്നുചേരും, ജീവിതപങ്കാളിക്ക് ജോലിയിൽ ഉയർച്ച.

ആയില്യം: പൊതുവെ സന്തോഷവും സമാധാനപരവുമായി സമയം ചെലവിടും. കച്ചവടക്കാർക്ക് ദിവസം അനുകൂലമാണ്. കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും, കർമ്മരംഗത്ത് പുരോഗതി.

മകം: വസ്തുസംബന്ധമായ ക്രയവിക്രയങ്ങൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. തൊഴിൽപരമായി അനുകൂലസമയം, പലവിധത്തിൽ സാമ്പത്തിക നേട്ടം.

പൂരം: കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബന്ധുക്കൾ ഒരുമിക്കും, മാനസിക സംതൃപ്തി ലഭിക്കും.

ഉത്രം: മുൻകോപം കാരണം‌ പലരുടെയും വെറുപ്പ് സമ്പാദിക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തം ആയിരിക്കും. കർമ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം, ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം.

അത്തം: മുൻകോപം നിയന്ത്രിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം. വാഹനസംബന്ധമായി ചെലവുകൾ വർധിക്കും. സഹപ്രവർത്തകർ ചതിക്കാൻ സാദ്ധ്യത, പൊതുജനങ്ങളുമായി കലഹിക്കും.

ചിത്തിര: രാഷ്ട്രീയ പ്രവർത്തകർക്ക് പ്രതിയോഗികൾ വർദ്ധിക്കും. അധിക ചെലവുകൾ നിയന്ത്രിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.
പലവിധ പ്രശ്നങ്ങളുണ്ടാകും, കർമമേഖലയിൽ അശ്രദ്ധ.

ചോതി: സാമ്പത്തിക സ്ഥിതി അത്ര മെച്ചമായിരിക്കില്ല. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. മാനസിക സംഘർഷം വർദ്ധിക്കും, ജാമ്യം നിൽക്കരുത്.

വിശാഖം: കടബാദ്ധ്യതകൾ വർധിക്കും. ഔഷധ സേവയോ ആശുപത്രി വാസമോ വേണ്ടി വരും. സ്ത്രീകളുമായി കലഹം, ധനമിടപാടുകളിൽ ജാഗ്രത പാലിക്കണം.

അനിഴം: സുഹൃത്തുക്കളിൽ നിന്ന് മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. ജനപ്രീതിയും പ്രശംസയും നേടും, ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും.

കേട്ട: കാർഷികാദായം വർദ്ധിക്കും. എന്നിരുന്നാലും കച്ചവടത്തിൽ നിന്ന് വേണ്ട വിധം നേട്ടം ഉണ്ടായേക്കില്ല. സാമ്പത്തിക നേട്ടം, പ്രയാസമെന്നു തോന്നുന്നവ ലളിതമായി പരിഹരിക്കും.

മൂലം: കലാപ്രവർത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃദ്സഹായം കൊണ്ട് മനസ്സിന് ആശ്വാസം ഉണ്ടാകും. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ഗുണകരമായ വിവാഹാലോചനകൾ വരും.

പൂരാടം: പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താല്പര്യം വർദ്ധിക്കും. ദൂരയാത്രകളിൽ കൂടി നേട്ടം.

ഉത്രാടം: ജോലിക്കായി ശ്രമിക്കുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. സന്താനങ്ങൾ മുഖേന സന്തോഷം, തൊഴിൽ ലബ്ധി.

തിരുവോണം: അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. കഠിന പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങൾ നേടിയെടുക്കും.

അവിട്ടം: സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും. പുതിയ ജീവിത മാർഗ്ഗങ്ങൾ കണ്ടെത്തും, വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം.

ചതയം: എൻജിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. തടസപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങൾക്കും നീക്കുപോക്കുണ്ടാകും. കാര്യങ്ങൾ ഉദ്ദേശിച്ച തരത്തിൽ മുന്നോട്ടു നീക്കും, ആത്മവിശ്വാസം വർദ്ധിക്കും.

പൂരുരുട്ടാതി: ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കൾ സഹായിക്കും, അംഗീകാരവും പ്രശസ്തിയും.

ഉത്തൃട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രയ്ക്കുള്ള അവസരം, ബുദ്ധിമുട്ടുകൾക്ക് ആശ്വാസം.

രേവതി: വിശേഷ വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. ധാരാളം ചെറുയാത്രകൾ ആവശ്യമായി വരും. ആഘോഷ വേളകളിൽ പങ്കെടുക്കും. ചതിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പുരോഗതിയും.

TAGS: FINANCE, MONEY, CHITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.