
കൊച്ചി: തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പ്രകടിപ്പിക്കുന്നവർക്കായി നാളികേര വികസന ബോർഡ് ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലൊരിക്കലാണ് അവാർഡ് നൽകുന്നത്. പരമ്പരാഗതമായി തെങ്ങു കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ മികച്ച നാളികേര കർഷകൻ, പരമ്പരാഗതമായി തെങ്ങു കൃഷി ഇല്ലാത്ത സംസ്ഥാനങ്ങളിലെ നാളികേര കർഷകൻ, നാളികേര സംസ്‌കരണ സംരംഭകൻ, നാളികേര വിജ്ഞാന വ്യാപന ഉദ്യോഗസ്ഥൻ, തെങ്ങ് കയറ്റക്കാരൻ, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മികച്ച നാളികേര സംസ്‌കരണ യൂണിറ്റ് എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. https://coconutboard.gov.in/CDBNationalAward_2022-24.htm. എന്ന വിലാസത്തിൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15 ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |