
ലഭിച്ചത് റീട്ടെയിൽ രംഗത്തെ ഓസ്കാർ അംഗീകാരം
ദുബായ് : മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയിൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഒഫ് ഷോപ്പിംഗ് സെന്റേർസ് ആൻഡ് റീട്ടെയിലേർസിന്റെ (എം.ഇ.എസ്.സി.ആർ) പ്രൊഫഷണൽ ഒഫ് ദി ഇയർ പുരസ്‌കാരം മലയാളിയായ വി. നന്ദകുമാറിന് ലഭിച്ചു. ദുബായിൽ നടന്ന റീട്ടെയിൽ കോൺഗ്രസ് മിന 2025ൽ ആയിരുന്നു പ്രഖ്യാപനം. റീട്ടെയിൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണിത്. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറാണ്. 25 വർഷത്തിലേറെയായി ഈ രംഗത്തെ പ്രധാന മുഖമാണ് നന്ദകുമാർ.
റീട്ടെയിൽ മേഖലയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും നന്ദകുമാർ നടപ്പാക്കിയ നയങ്ങൾ മാതൃകാപരമാണെന്ന് എം.ഇ.എസ്.സി.ആർ വിലയിരുത്തി. ബ്രാൻഡ് ലീഡർഷിപ്പ്, സുസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നൂതന സാങ്കേതിക എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ മേഖലയുടെ ഭാവി വളർച്ചയ്ക്ക് കൂടി വേഗത പകരുന്നതാണെന്നും അവർ പറഞ്ഞു. റീട്ടെയിൽ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും ഭാഗമായ റീട്ടെയിൽ കോൺഗ്രസ് 2025 നൽകുന്ന അംഗീകാരം ഏറെ വിലപ്പെട്ടതാണെന്ന് വി. നന്ദകുമാർ പറഞ്ഞു, ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ലുലു ബ്രാൻഡ് രൂപീകരിച്ചവരിൽ പ്രധാനിയാണ് നന്ദകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |