നദികളിൽ ഏറ്റവും പുണ്യവതി എന്നാണ് ഗംഗ അറിയപ്പെടുന്നത്. ഏതു തരത്തിലുള്ള പാപം ചെയ്യുന്നവനും ഗംഗാ സ്നാനത്തിന് ശേഷം പുണ്യാത്മാവായി മാറുമെന്നാണ് വിശ്വാസം. എന്നാൽ ഗംഗയോളമോ അല്ലെങ്കിൽ അതിലൊരുപടി മുന്നിലോ ആയ തീർത്ഥമുണ്ടെന്ന് അറിയുമോ? നമ്മുടെ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഗോമുഖ ജലമാണ് ഗംഗയേക്കാൾ പവിത്രമെന്ന് അറിയപ്പെടുന്നത്.
എന്താണ് ഗോമുഖജലം
ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ള ദൈവങ്ങൾക്ക് അഭിഷേകം ചെയ്യുന്ന ജലമാണ് ഗോമുഖ (ഗോഷ്‌ടം) ജലം. ഈ അഭിഷേക ജലം ചിലർ കുപ്പികളിൽ നിറച്ച് വീട്ടിൽ കൊണ്ടുപോകും. മറ്റുചിലർ ആ വെള്ളം ഉള്ളംകൈയിൽ എടുത്ത് കുടിച്ചിട്ട് കുറച്ച് ശിരസിൽ തളിക്കും. വിഗ്രഹത്തെ സ്പർശിച്ച് ഗോമുഖം വഴി പുറത്തേക്കു വരുന്ന ആ ജലം ഗംഗയേക്കാൾ പവിത്രമായിട്ടാണ് കരുതപ്പെടുന്നത്.
ഭരണി, മകം എന്നീ നാളുകളിൽ ഗോമുഖം ജലം കുപ്പിയിലാക്കി വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ഈ അഭിഷേക ജലം സേവിച്ചാൽ രോഗങ്ങൾ അകലുമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |