
ശിവഗിരി : ശ്രീനാരായണ സാംസ്കാരിക സമിതി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച കാർഷിക വിളകളും പലവ്യഞ്ജനങ്ങളും ഇന്ന് രാവിലെ 8 ന് ശിവഗിരി മഹാസമാധിയിൽ സമർപ്പിക്കും. സമിതി ജില്ലാ സെക്രട്ടറി ഗംഗ സനൽ, പ്രൊഫ. പി. പത്മകുമാർ, പ്രൊഫ. സുകുമാരബാബു, പള്ളിയമ്പലം ശ്രീകുമാർ, ധനപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉത്പ്പന്നങ്ങൾ എത്തിക്കുക.
സാംസ്കാരിക സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പതിലധികം പ്രവർത്തകർ ശിവഗിരി സന്ദർശിക്കുമെന്ന് പ്രസിഡന്റ് രതീഷ് ജെ ബാബു അറിയിച്ചു. ഇവരും ഉത്പന്ന സമർപ്പണം നിർവഹിക്കും. സമിതിയുടെ മറ്റ് ഘടകങ്ങളിൽ നിന്നും തുടർ ദിനങ്ങളിൽ ഉൽപ്പന്നങ്ങൾ എത്തിക്കും.. 25നു കോട്ടയം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗം മനോജ് മറിയാപ്പളിയുടെ നേതൃത്വത്തിലും ഉത്പന്ന സമർപ്പണമുണ്ടാകും. ഗുരുധർമ്മപ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയും അന്നേ ദിവസം നിരവധി വാഹനങ്ങളിലായി കാർഷികവിളകളും പലവ്യഞ്ജനങ്ങളും എത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ. സലിം കുമാർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |