
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും മുംബൈ കിംഗ് എഡ്വേഡ് മെമ്മോറിയിൽ ഹോസ്പിറ്റലിൽ നിന്ന് ന്യൂറോ സർജറിയിൽ പി.ജിയും കഴിഞ്ഞ് ശസ്ത്രക്രിയ വിദഗ്ധനാവുക എന്നതായിരുന്നില്ല ഡോ.രാംകുമാർ മേനോന്റെ ലക്ഷ്യം. യു.എസ്.എ. അരിസോണയിലെ ബാരോ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ
നിന്ന് സ്പൈൻ ബയോമെക്കാനിക്സിൽ അടക്കം ഫെല്ലോഷിപ്പ് നേടി. പിന്നീട് വിദഗ്ധപരിശീലനങ്ങളായിരുന്നു.
സ്കൾ ബെസ്ഡ്് ട്രെയിനിംഗ് സ്ളോവേനിയയിൽ നിന്നും എൻഡോസ്കോപിക് സ്പൈൻ സർജറി ട്രെയിനിംഗ്
ഫ്രാൻസിൽ നിന്നും നേടിയതോടെ നിരവധി വിദേശരാജ്യങ്ങളിൽ പരിശീലകനായി. നോർവേയിലുളള യൂണിവേഴ്സിറ്റി ഒാഫ് ബർഗനിലെ കൊറിയൻ ആശുപത്രിയുടെ ന്യൂറോ സർജറി വിഭാഗത്തിൽ നിരവധി ന്യൂറോ സർജൻമാർക്ക് പരിശീലനം നൽകി. അങ്ങനെ വിദഗ്ധ പരിശീലനങ്ങൾ നേടിയും സർജൻമാരെ പരിശീലിപ്പിച്ചുമാണ് ഡോ.രാംകുമാർ മേനോൻ തൃശൂരിലെ വിദഗ്ധ ന്യൂറോ സർജനാകുന്നത്. തൃശൂരിലെ അഞ്ച് പ്രമുഖ ആശുപത്രികളിൽ ന്യൂറോ സർജനായിരിക്കെ, കിഴക്കേകോട്ടയിൽ സ്വന്തം ക്ളിനിക്കുമുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ്, അഞ്ച് വർഷം മുൻപ് ആത്രേയ ആശുപത്രിയ്ക്ക് തുടക്കമിടുന്നത്. ആശുപത്രിയുടെ മാനേജിംഗ്
ഡയറക്ടറും പ്രമുഖ ന്യൂറോ, സ്പൈൻ സർജനുമായ ഡോ.
രാംകുമാർ മേനോന്റെ സ്വപ്നസാഫല്യവുമാണത്. ഇന്ന് അതൊരു ആശുപത്രിമാത്രമല്ല, പ്രാക്ടീസിനൊപ്പം ട്രെയിനിംഗുമെന്ന ജീവിതലക്ഷ്യം ആശുപത്രിയിലൂടെ സഫലമാക്കുകയാണ് അദ്ദേഹം.
വിദഗ്ധരായ ന്യൂറോ സർജൻമാരെ വാർത്തെടുക്കാനുളള ശ്രമത്തിലാണ് അദ്ദേഹം. കേന്ദ്രസർക്കാരിന്റെ നാഷണൽ ബോർഡിന്റെ അനുമതിയോടെ, പി.ജി. കഴിഞ്ഞ് സൂപ്പർ
സ്പെഷ്യാലിറ്റിയിലേക്ക് പ്രവേശിക്കുന്ന ഡോക്ടർമാർക്ക് ന്യൂറോസർജറിയിൽ പരിശീലനം നൽകുകയാണ്. അതുപൂർത്തിയാക്കി ആൾ ഇന്ത്യ പരീക്ഷ പാസായാൽ മികച്ച ന്യൂറോ സർജനാകാം. ആത്രേയയിൽ നാവിഗേഷൻ ഗൈഡഡ് ന്യൂറോ പ്രൊസീജ്യർ അടക്കം ഉടൻ തുടങ്ങാനുളള ഒരുക്കത്തിലാണ് ഡോ. രാംകുമാർ. വിദേശരാജ്യങ്ങളിൽ പരിശീലകനായി ശ്രദ്ധേയനായി മാറിയ മലയാളി ന്യൂറോസർജൻ വേറെയുണ്ടാകാനിടയില്ല. ന്യൂറോസർജനായാൽ ലഭിക്കുന്ന വരുമാനം ഒഴിവാക്കിയാണ് പരിശീലനം നേടാനും പരിശീലകനാകാനും അദ്ദേഹം വിദേശങ്ങളിലേക്ക് പറന്നത്. അക്കാഡമിക് പ്രാക്ടീസ് ആയിരുന്നു ഇഷ്ടം. ഇന്ത്യയിലുളളതിനേക്കാൾ അക്കാഡമിക് സാഹചര്യങ്ങളുളള രാജ്യങ്ങളിലേക്ക് അദ്ദേഹം പോയതും അതുകൊണ്ടാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെ ചികിത്സിക്കാനും പരിശീലിപ്പിക്കാനും കഴിഞ്ഞത് അങ്ങനെയാണ്.
കുറഞ്ഞ ചികിത്സാചെലവ്
ഇന്ത്യയിൽ
സമ്പന്നരാജ്യങ്ങളിലും ദരിദ്രരാഷ്ട്രങ്ങളിലുമെല്ലാം ഇന്ത്യയിലുളളതിനേക്കാൾ ചികിത്സാ ചെലവ് കൂടുതലാണെന്ന് ഡോ
രാംകുമാർ പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ചികിത്സാ ഉപകരണങ്ങളില്ല. തദ്ദേശീയമായി അത് നിർമ്മിക്കുന്നുമില്ല.
ഇന്ത്യയിൽ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനാൽ ചെലവ് കുറയും. സമ്പന്ന രാജ്യങ്ങളിൽ സാങ്കേതികവിദ്യ കൂടുതലാണെങ്കിലും ചെലവും കൂടുതലാണ്. പക്ഷേ, ഇവിടെ ചികിത്സാരീതി ഏകീകൃതമല്ല. സ്പെഷ്യാലിറ്റി വേണ്ടെങ്കിലും നേരിട്ട് അവിടേക്ക് രോഗികളെത്തും. എന്നാൽ സ്പെഷ്യാലിറ്റി വേണ്ടവർക്ക് ചിലപ്പോൾ അത് ലഭിക്കുകയുമില്ല. ന്യൂറോ സർജറിക്ക് എൻ.എ.ബി.എച്ച് പ്രകാരമുളള നിബന്ധനകളുണ്ട്. എന്നാൽ എൻ.എ.ബി.എച്ച് ഇല്ലാത്ത ആശുപത്രികളും ന്യൂറോ സർജറി ചെയ്യുന്ന സാഹചര്യമുണ്ട്. മെഡിക്കൽ ടൂറി
സത്തിന് വലിയ സാദ്ധ്യതകൾ ഇന്ത്യയിലുണ്ട്.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഘാന,
ഗിനി-കൊനാക്രി, എത്യോപ്യ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആത്രേയയിൽ ചികിത്സയ്ക്കും സർജറിയ്ക്കുമായി രോഗികളെത്തുന്നുണ്ട്.രണ്ടരവർഷത്തോളം വിദേശത്ത് ട്രെയിനറായിരുന്നതുകൊണ്ട് മാത്രമല്ല, സർജറിയുടെ വിജയ
സാദ്ധ്യത തിരിച്ചറിഞ്ഞ് വരുന്നവരാണ
വർ. ഭക്ഷണരീതി മോശമായാലും കായിക
പരിശീലനം നന്നായി നടത്തുന്നവരാണവർ. യാത്രകളും വ്യായാമവും കൃത്യമായി ചെയ്യും. പക്ഷേ, നമ്മൾ അത്ര ആക്ടീവല്ലെ
ന്നും അതുകൊണ്ടുതന്നെ വ്യത്യാസങ്ങളേറെയുണ്ടെന്നും ഡോ.രാംകുമാർ പറയുന്നു.
ഒരു ലക്ഷം കടന്ന്
ഒ.പി. വിഭാഗം
അഞ്ചുവർഷത്തിനിടെ ഒരുലക്ഷത്തോളം പേർ ആത്രേയയിലെ ഒ.പിയിലെത്തി. അയ്യായിരം പേർക്ക് ന്യൂറോ സർജറി നടത്തി. മറ്റു സർജറികൾ അടക്കം ആറായിരം രോഗികൾക്ക് ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ഏഴായിരത്തോളം രോഗികൾക്ക് കിടത്തിചികിത്സയും നടത്തി. അതെ, ആരോഗ്യരംഗത്തെ അത്യാധുനികതയും അപൂർവതയും സമന്വയിക്കപ്പെട്ട പേരാണ് ആത്രേയ എന്ന തൃശൂർ കിഴക്കേകോട്ടയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.
തുടക്കമിട്ട് ഒന്നര വർഷത്തിനുള്ളിൽതന്നെ
എൻ.എ.ബി.എച്ച് അംഗീകാരം നേടി. ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സ്പൈൻ ബയോ മെക്കാനിക് റിസർച്ച് ഫെല്ലോയായ ഡോ. രാംകുമാർ മേനോന്റെ നേതൃത്വത്തിൽ അത്യാധുനിക ന്യൂറോ സർജറി വിഭാഗവും ഉപവിഭാഗങ്ങളുമുണ്ടിവിടെ. മാലിന്യ സംസ്കരണത്തിൽ ഗ്രീൻ
ബിൽഡിംഗ് കൗൺസിൽ അംഗീകരം നേടുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ പതിനൊന്നാമത്തെയും ആശുപത്രിയാണിത്. ഇന്ത്യയിൽത്തന്നെ അപൂർവമായ, സ്പൈൻ ബയോ മെക്കാനിക്സിൽ 3 ഡൈമെൻഷണൽ ഇംപ്ളാന്റ് നടത്താനുള്ള സംവിധാനവുമുണ്ട്. ന്യൂറോ കീഹോൾ സർജറിക്ക് കേരളത്തിലാദ്യമായി അത്യാധുനിക മൈക്രോസ്കോപ്പ് ഉപയോഗിച്ചു. മദ്ധ്യകേരളത്തിലെ ആദ്യ സംരംഭമായി ദന്തൽ യൂണിറ്റ് ആൻഡ് ടി.എം.ജി. ക്ളിനിക്കും തുടങ്ങി.
പ്രൈഡായി പ്രൈഡ്
ആത്രേയ ഹോസ്പിറ്റലിൽ ഈയിടെ പ്രൈഡ് ക്ലിനിക്ക് (പ്രിവന്റീവ് റേഡിയോളജി, ഇന്റർവെൻഷൻസ് ആൻഡ് ഡയഗ്നോസ്റ്റിക്സ് എക്സലൻസ്) തുടങ്ങി. വിവിധ സ്കാനിംഗ്
രീതികൾ ഉപയോഗിച്ചുള്ള പ്രതിരോധം, രോഗ നിർണയം,
ഇമേജ് ഗൈഡഡ് ചികിത്സകൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് ക്ലിനിക്. ഫാറ്റി ലിവർ ഇലാസ്റ്റോഗ്രാഫി എന്ന അൾട്രാസൗണ്ട് പരിശോധനയിലൂടെ നേരത്തെ കണ്ടെത്തിയാൽ ജീവിതശൈലി മാറ്റുന്നതിലൂടെ കരൾരോഗം വരുന്നത് തടയാം.
ശസ്ത്രക്രിയ കൂടാതെ വേദനയ്ക്ക് ആശ്വാസം നൽകുന്ന അൾട്രാസൗണ്ട് ഗൈഡഡ് മിനിമലി ഇൻവേസീവ് മസ്കു
ലോസ്കെലൈറ്റൽ ചികിത്സകൾ, സന്ധി ഇഞ്ചക്ഷനുകൾ, നടുവേദനയ്ക്കുള്ള സെലക്ടീവ് നെർവ് റൂട്ട് ബ്ലോക്കുകൾ പോലുള്ള ചികിത്സകൾ റേഡിയോളജി ക്ലിനിക്കിലുണ്ട്. ഇത്തരം സംരംഭം തൃശൂരിൽ ആദ്യമാണ്. ഒറ്റ ദിവസത്തെ ചികിത്സ, അനസ്തേഷ്യ ഇല്ലാതെ, വേഗത്തിലുള്ള വേദനാ ശമനം, ചെലവ് കുറഞ്ഞുള്ള ശസ്ത്രക്രിയാരഹിത മാർഗ്ഗം എന്നിവ ഈ ചികിത്സകളുടെ സവിശേഷതകളാണ്. എക്സ് റേ, സി ടി സ്കാൻ, അൾട്രാസൗണ്ട്, എം.ആർ.
ഐ തുടങ്ങിയ സൗകര്യങ്ങളും, ബയോപ്സി പരിശോധനകളും ലഭ്യമാണ്.
പ്ലാസ്റ്റിക് സർജറിയിലും
ആധുനിക ക്ലിനിക്ക്
ആത്രേയ ആശുപത്രിയുടെയും സുശ്രുത സെന്റർ ഫോർ
അഡ്വാൻസ്ഡ് പ്ലാസ്റ്റിക് സർജറിയുടെയും സംയുക്ത സംരംഭവും തുടങ്ങി. കേരളത്തിലെ പ്രഗത്ഭരായ സീനിയർ പ്ലാസ്റ്റിക് സർജന്മാരായ ഡോ.വി.ജി.അനിൽജിത് , ഡോ.ആന്റോ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ്
ലോകോത്തര നിലവാരമുള്ള പ്ലാസ്റ്റിക് സർജറി ക്ലിനിക് ആത്രേയ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. പുതിയ സംരംഭംഅനേകായിരം രോഗികളുടെ പ്ലാസ്റ്റിക് സർജറി, റീ കൺസ്ട്രക്ടീവ് സർജറി, വാസ്കുലാർ സർജറി, ഏസ്തറ്റിക്സ് എന്നീ പ്രശ്നങ്ങൾക്ക് ശാശ്വതമായ രോഗശമനം ഉണ്ടാകും.
അനുഭവ കഥകളേറെ
2008ലാണ് ലിയാന താജുദീനെന്ന മൂന്നു വയസുകാരിയെ കണ്ണിൽ നീർക്കെട്ടുമായി രക്ഷിതാക്കൾ ഡോ.രാംകുമാർ മേനോന്റെ അടുത്തെത്തിച്ചത്. ഓപ്രിക് നാഡിയിൽ ട്യൂമറുണ്ടായിരുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കി, റേഡിയേഷൻ തെറാപ്പി ചെയ്തു. ഒരു കണ്ണിലെ കാഴ്ച നഷ്ടമായെങ്കിലും മറ്റെല്ലാ വിധത്തിലും ആരോഗ്യം തിരിച്ചുപിടിച്ചു.
പഠനത്തിലും കലയിലും മികവ് തെളിയിച്ച ലിയാന 13 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ജനുവരിയിൽ ഡോക്ടറെ കാണാനെത്തി. ഡോക്ടറുടെ കുടുംബക്ഷേത്രമായ, 200 വർഷത്തോളം പഴക്കമുള്ള പാലക്കാട് തൃത്താല കോട്ടപ്പാടം ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നൃത്തമവതരിപ്പിച്ചു.
അങ്ങനെ നിരവധി രോഗികൾ ജീവിതം തിരിച്ചുപിടിച്ചതിന്റെ സാക്ഷ്യങ്ങൾ രാംകുമാറിന് പറയാനുണ്ട്.
ആത്രേയ സ്പൈൻ ക്ളിനിക്ക്
സ്പൈൻ ചികിത്സയ്ക്ക് പ്രത്യേക ക്ളിനിക്കുണ്ട്. നട്ടെല്ലിലെ വൈകല്യം, ക്ഷതം, മുഴകൾ, നട്ടെല്ല് റീഹാബിലിറ്റേഷൻ,
മിനിമൽ ഇൻവേസീവ് സ്പൈൻ സർജറി, കുട്ടികളിലെ നട്ടെല്ല് ശസ്ത്രക്രിയ, ഡിസ്ക് വേദനയ്ക്കുള്ള ശസ്ത്രക്രിയ തുടങ്ങിയവ ആത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്നു.
അതിനൂതന ചികിത്സാവിഭാഗം
ന്യൂറോ സയൻസസ്, ന്യൂറോളജി, ന്യൂറോ സർജറി, സ്പൈൻ സർജറി, ന്യൂറോ സൈക്യാട്രി, അത്യാഹിത പരിചരണം, ആക്സിഡന്റ് ആൻഡ് ട്രോമ കെയർ, എല്ലുരോഗ വിഭാഗവും സർജറിയും (സന്ധി മാറ്റിവയ്ക്കൽ ഇടുപ്പ്, കാൽമുട്ട്) , സ്പോർട്സ് മെഡിസിൻ, ഇന്റർവെൻഷണൽ കാർഡിയോളജി, പെരിഫെറൽ ആർട്ടെറി & വെയിൻ ഇന്റർവെൻഷൻ, ഇ.എൻ.ടി.
പാക്കേജുകൾ
എക്സിക്യുട്ടീവ് ചെക്കപ്പ്, വിമെൻസ് ഹെൽത്ത് ചെക്കപ്പ്, പ്ളാറ്റിനം ചെക്കപ്പ്, ഹാർട്ട് ചെക്കപ്പ്, സീനിയർ സിറ്റിസൺ,
ഡയബറ്റിക്, പോസ്റ്റ് കൊവിഡ് ഹെൽത്ത് ചെക്കപ്പ്, ബ്രെയിൻ ചെക്കപ്പ്, പി.സി.ഒ.ഡി സ്ക്രീനിംഗ് എന്നിവയുമുണ്ട്.
ആശുപത്രിക്ക് പിന്നിലെ കരുത്ത്
പാലക്കാട് തൃത്താല കോട്ടപ്പാടം അച്യുതമേനോന്റെയും കമലമ്മയുടെയും മകനാണ് ഡോ. രാംകുമാർ. മക്കൾ എൻജിനിയറിംഗ് വിദ്യാർത്ഥി ധ്രുവും പ്ലസ് വൺ വിദ്യാർത്ഥി അനുഷ്കയും. സഹധർമ്മിണി പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. ദിവ്യ രാംകുമാറാണ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ. ആത്രേയ എന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആദ്യം മനസിലൊരുക്കിയതും ഡോ. ദിവ്യയായിരുന്നു. കൊവിഡ് പോലുള്ള പ്രതിസന്ധികളെ മറികടന്നായിരുന്നു ഈ സ്വപ്നസാഫല്യം. നെഫ്രോളജി, യൂറോളജി, ന്യൂറോ സർജറി, സ്പൈൻ സർജറി, ന്യൂറോ സർജറിക്ക് പ്രത്യേക വിഭാഗം. അത്യാധുനിക ഉപകരണങ്ങൾ, 24 മണിക്കൂർ എമർജൻസി സേവനം,
ആകർഷകമായ ഹെൽത്ത് പാക്കേജുകൾ, പ്രത്യേകം ക്ളിനിക്കു കൾ, വിഭാഗങ്ങൾ, എഴുപതോളം ഡോക്ടർമാരുടെ സേവനം... ആത്രേയയുടെ കരുത്ത് ഇതെല്ലാമാകുന്നു.
ആശുപത്രിയിലേക്കുളള
വഴിതുറന്നത്
ഡോ. ദിവ്യ പറയുന്നു...
'ഞാനൊരു ഡെർമറ്റോളജിസ്റ്റാണ്. പഠിച്ചതും വളർന്നതും പുറത്തായിരുന്നു. ആദ്യം ഇവിടെ ക്ലിനിക്കായിരുന്നു. പിന്നീടത് വികസിപ്പിക്കാൻ പ്ലാനിട്ടു, ഒടുവിൽ അതൊരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി. ലൈസൻസ് കിട്ടാൻ ഉൾപ്പെടെ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. ആശുപത്രി പ്രവർത്തനം തുടങ്ങുന്നതിന് 52 ഓളം ലൈസൻസുകൾ വേണമായിരുന്നു. ഓരോന്നും ക്ഷമയോടെയാണ് മറികടന്നത്'. 'ക്ലിനിക്ക് വലുതാക്കാൻ പ്ലാനിട്ടപ്പോൾ, ന്യൂറോ സർജനായ ഡോ.രാംകുമാറിന് ഒരു ക്ളിനിക്കിലിരുന്ന് രോഗികളെ പരിശോധിക്കാനാകില്ല. അതിനാൽ കൂടിയാണ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായതെ'ന്ന് ദിവ്യ പറയുന്നു. ഡോക്ടർമാർക്ക് കംഫർട്ടായ നല്ലൊരു തൊഴിലിടവുമാണ് ആത്രേയ. തൃശൂരിൽ ന്യൂറോ വിഭാഗത്തിന് അഡ്വാൻസ്ഡ് ആശുപത്രിയില്ലെന്ന പരാതിക്കും ആത്രേയയുടെ വരവോടെ വിരാമമായി. ആത്രേയയുടെ കെട്ടിടത്തിനും നിർമ്മിതികൾക്കുമെല്ലാം പ്രത്യേകതകളുണ്ട്. സാധാരണ ആശുപത്രികളിലേതുപോലെ രൂക്ഷ ഗന്ധമോ, ആൾത്തിരക്കോ, ടെൻഷനോ ഇവിടെയില്ല. ഡോ. രാംകുമാറിന്റെ വിദേശരാജ്യങ്ങളിലെ അനുഭവവും ഭാര്യ ഡോ. ദിവ്യയുടെ സങ്കൽപ്പവും ഒത്തിണങ്ങിയപ്പോൾ രൂപം കൊണ്ട ആശയമാണിത്. 'രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീതിയുണ്ടാക്കുന്നവിധം ആത്രേയയുടെ ചുറ്റുപാടുകൾ ആകരുതെന്ന് നിശ്ചയമുണ്ടായിരുന്നു.' ഡോ. ദിവ്യ പറയുന്നു. ഇക്കാര്യത്തിൽ ആർക്കിടെക്ടും ഇന്റിരീയർ ഡിസൈനറും സഹായിച്ചു. കളർ കോമ്പിനേഷൻ, ഓപ്പൺ സ്പേസസ്, വെൻഡിലേഷൻ, വിൻഡോസ്... എല്ലാത്തിലും ഒരു ആത്രേയ ടച്ചുണ്ട്.
പ്രകൃതിദത്തമായ മണ്ണ് ഉപയോഗിച്ച് പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരിസ്ഥിതി സൗഹൃദ നിർമ്മാണം. ചൂട് കുറയ്ക്കുന്നതിനെല്ലാം പ്രത്യേക മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട്. ഐ.സി.യുവിൽ പോലും സൂര്യപ്രകാശമെത്തും. രോഗികൾക്കുണ്ടാകുന്ന സൈക്കോസിസ് പോലുള്ള പ്രശ്നങ്ങൾ ഇത് കുറയ്ക്കുന്നുണ്ടെന്ന് പറയുന്നു.
ഗ്രീൻ ബിൽഡിംഗ് സങ്കൽപ്പത്തിലൊരുക്കിയ ആശുപത്രിക്കകത്ത് ചെറുചെടികളും മറ്റുമുണ്ട്. ആത്രേയയുടേത് പ്ലാറ്റിനം റേറ്റഡേ് ഗ്രീൻ ബിൽഡിംഗാണ്. കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ പത്താമത്തെയും ഗ്രീൻ ബിൽഡിംഗ് ആശുപത്രിയാണിത്. ഐ.ജി.ബി.സിയുടെ ഗ്രീൻ ബിൽഡിംഗ് പദവി കൂടാതെ എൻ.എ.ബി.എച്ച് നഴ്സിംഗ് എക്സലൻസ് ഉൾപ്പെടെ നേടിയിട്ടുണ്ട്. ഇതിനെല്ലാം പിറകിൽ ഡോ. ദിവ്യയുടെ ഭാവനാത്മകമായ പ്രവർത്തനവുമുണ്ട്.
ന്യൂറോ സർജറി ചെയ്യുന്നതിനാൽ എല്ലാ ഡിപാർട്ട്മെന്റും ഇവിടെയുണ്ട്. കാൻസർ റേഡിയേഷനും ഓപ്പൺ ഹാർട്ട് സർജറിയും ഒഴികെ മറ്റെല്ലാം ഇവിടെ ഭദ്രം. രണ്ടാം ഘട്ടത്തിൽ കാത്ത് ലാബും സജ്ജമാക്കിയിരുന്നു. നഴ്സിംഗ് കോളേജ് ആരംഭിക്കണമെന്നും 150 ബെഡുകളുള്ള ആശുപത്രി ആക്കണമെന്നതുമാണ് സ്വപ്നപദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |