ആൾക്കൂട്ടക്കൊലയിലും വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ വിഖ്യാതരായ ചലച്ചിത്ര പ്രവർത്തകർക്കും സാഹിത്യ-സാംസ്കാരിക നായകർക്കുമെതിരെ രാജ്യദ്റോഹക്കുറ്റം ചുമത്തി കേസെടുക്കാനുള്ള തീരുമാനം ബീഹാർ സർക്കാർ പിൻവലിച്ചത് വൈകിയുദിച്ച വിവേകം കൊണ്ടോ,രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തിന്റെ ഫലമായിട്ടോ ആകാം
.
കേന്ദ്ര സർക്കാർ അറിഞ്ഞുകൊണ്ടല്ല ഇങ്ങനെ ഒരു ദേശവിരുദ്ധ നടപടി സ്വീകരിച്ചതെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇതൊരു ടെസ്റ്റ് ഡോസാണ്. തങ്ങളുടെ വരുതിയിൽ വരാത്തവരെ അവർ എത്ര വലിയ വ്യക്തിത്വങ്ങളായാലും നിലയ്ക്കു നിറുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. ഇനി തുറന്നു പ്രതികരിക്കാനിരിക്കുന്നവരെ ഒന്നു ഭയപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. എന്നാൽ ഇത് കേന്ദ്ര സർക്കാരിന്റെ യശസ് തന്നെ നഷ്ടപ്പെടുത്തുന്ന നടപടിയായിപ്പോയി എന്ന് ഉത്തരവാദിത്വപ്പെട്ടവർ ഓർക്കുന്നത് നന്നായിരിക്കും. ഒരുപക്ഷെ അവർ അറിഞ്ഞു കൊണ്ടല്ലെങ്കിലും.
എം.ഡി.മോഹൻദാസ് , വക്കം
ഫോൺ:94470 67877
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |