
ജോഹന്നസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിൽ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ ഒന്നോടെ ജോഹന്നസ്ബർഗിന് തെക്കുപടിഞ്ഞാറായുള്ള ബക്കേഴ്സ്‌ഡൽ ടൗൺഷിപ്പിലെ ഒരു ബാറിലായിരുന്നു സംഭവം. മിനി ബസിലും കാറിലുമായെത്തിയ പന്ത്രണ്ടോളം അജ്ഞാതർ ബാറിലുണ്ടായിരുന്നവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കടന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |