
കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷനെ ശക്തിപ്പെടുത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോളാർ എനർജിയുമായി (എൻ.ഐ.എസ്.ഇ) ധാരണാപത്രം ഒപ്പിട്ടു. ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് കാറായ ടൊയോട്ട മിറായിയുടെ ഇന്ത്യൻ റോഡ്, കാലാവസ്ഥ, ഗതാഗത സാഹചര്യങ്ങളിൽ പരീക്ഷണങ്ങൾ എൻ.ഐ.സി.ഇ നിർവഹിക്കും. ഇന്ധനക്ഷമത, യഥാർത്ഥ റേഞ്ച്, ഡ്രൈവിംഗ്, റീഫ്യൂവലിംഗ് എന്നിവ ഉൾപ്പെടെ വിലയിരുത്തും.
ഭൂപ്രകൃതികൾ, തണുപ്പ്, പൊടി, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയോട് മിറായ് എങ്ങനെ പ്രതികരിക്കുന്നു എന്നതും പഠനത്തിന്റെ ഭാഗമായിരിക്കും. ഇന്ത്യയിൽ ഹൈഡ്രജൻ അധിഷ്ഠിത ഊർജ്ജ വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പ്പിന് ധാരണ വേഗത പകരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ദൗത്യത്തെ പിന്തുണയ്ക്കുന്നതാണ് ധാരണാപത്രമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ കോർപ്പറേറ്റ് അഫയേഴ്‌സ് ആൻഡ് ഗവേണൻസ് കൺട്രി ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വിക്രം ഗുലാത്തി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |