
വില 11.90 ലക്ഷം മുതൽ
കൊച്ചി: എസ്.യു.വി വിഭാഗത്തിൽ മികച്ച ഡിസൈൻ, നൂതന സുഖസൗകര്യങ്ങൾ, നവീന സാങ്കേതികവിദ്യ, സവിശേഷമായ ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് പ്രാധാന്യം നൽകി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ എം.ജി ഹെക്ടർ കേരളത്തിൽ പുറത്തിറക്കി. മുന്നിലും പുറകിലുമായി ബമ്പറിൽ പുതിയ ഡിസൈൻ, ഗ്രിൽ ഡിസൈൻ, അലോയ് വീലുകൾ എന്നിവയുള്ള പുറംഭാഗമാണ് പ്രധാന സവിശേഷത. സെലാഡൺ ബ്ലൂ, പേൾ വൈറ്റ് എന്നീ നിറങ്ങൾ ഇന്റീരിയറിൽ ലഭിക്കും. അഞ്ചു സീറ്റർ ട്രിമ്മിൽ ഡ്യുവൽ ടോൺ ഐസ് ഗ്രേ തീമും ആറ്, ഏഴ് സീറ്റർ ട്രിമ്മുകൾക്ക് ഡ്യുവൽ ടോൺ അർബൻ ടാനും ഇന്റീരിയറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കൊച്ചിയിലെ എം.ജി മോട്ടോർ കോസ്റ്റ് ലൈൻ ഗ്യാരേജിൽ നടന്ന ചടങ്ങിൽ എം.ജി മോട്ടോഴ്‌സ് ഡെപ്യൂട്ടി എം.ഡി. ബിജു ബാലേന്ദ്രൻ, ജനറൽ മാനേജർ (സെയിൽസ്) ജയകുമാർ, ഷോറൂം മാനജേിംഗ് ഡയറക്ടർ സാബു ജോണി, സി.ഇ.ഒ അനിൽ സി., സിദ്ധാർത്ഥകുമാർ ജന, ചലച്ചിത്രതാരം വിവിയ ശാന്ത് എന്നിവർ പുതിയ ഹെക്ടർ പുറത്തിറക്കി.
സ്മാർട്ട് ബൂസ്റ്റ് സാങ്കേതികവിദ്യ, ഐസ്‌വപ്പ് ടച്ച് ജെസ്റ്റർ കൺട്രോൾ, പുതിയ ഓറ ഹെക്‌സ് ഗ്രില്ലും ഹെക്ടറിനെ ശ്രദ്ധേയമാക്കുന്നു. പരിധിയില്ലാത്ത മൂന്ന് വർഷത്തെ വാറന്റി, മൂന്ന് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, മൂന്ന് ലേബർഫ്രീ ആനുകാലിക സേവനങ്ങൾ എന്നിവയുൾപ്പെടെ എം.ജി ഷീൾഡ് പാക്കേജും ലഭിക്കും.
സെഗ്‌മെന്റിലെ ഏറ്റവും വലിയ (14 ഇഞ്ച്) എൽ.സി.ഡി പോർട്രെയിറ്റ് ടച്ച് സ്‌ക്രീനോടു കൂടിയ ഇൻഫോടെയ്ൻമെന്റ് മികച്ച അനുഭവം നൽകും. ഐസ്‌വപ്പ് ടച്ച് ജെസ്റ്റർ കൺട്രോളിലൂടെ എ.സി., മ്യൂസിക്, നാവിഗേഷൻ എന്നിവ അനായാസം കൈകാര്യം ചെയ്യാനാവും. റിമോട്ട് എ.സി കൺട്രോളും ഹെക്ടർ നൽകുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്.യു.വികളിൽ ഒന്നായ എം.ജി ഹെക്ടർ ഡിസൈൻ, സുഖസൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവ വർദ്ധിപ്പിച്ച് ഉപഓക്താക്കൾക്ക് മികച്ച അനുഭവം നൽകും.അനുരാഗ് മെഹ്രോത്ര
മാനേജിംഗ് ഡയറക്ടർ
എം.ജി മോട്ടോർ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |