
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പി.പി.സ്വാതന്ത്ര്യം അനുസ്മരണം ആർ.നാസർ ഉദ്ഘാടനം ചെയ്തു. എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായി.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ സ്വാഗതവും അസി.സെക്രട്ടറി പി.രാജീവ് നന്ദിയും പറഞ്ഞു. ബി.സലിം, കെ.ബി.വിമൽ റോയ്, എം.ഡി.സുധാകരൻ, ടി.എസ് വിശ്വൻ, കെ.എൻ.കാർത്തികേയൻ, സി.പി.ദിലീപ്, കെ.ആർ.സുഖലാൽ, എം.ഡി.അനിൽകുമാർ, സുനിതാ സുനിൽ,ആർ.അശ്വിൻ എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴി കാർഷിക പെരുമയുടെ ഉപജ്ഞാതാവും മുൻപഞ്ചായത്ത് പ്രസിഡന്റായിരുന്നു പി.പി.സ്വാതന്ത്ര്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
