ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ച യു.ഡി.എഫ് മെമ്പർമാരെ ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം അനുമോദിച്ചു. ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എസ്. ടി.യു അഖിലേന്ത്യ അദ്ധ്യക്ഷൻ അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ. നിസാർ ചേലേരി, കെ.പി.സി.സി മെമ്പർ കെ.ബാലകൃഷ്ണൻ കിടാവ്, കെ.രാമചന്ദ്രൻ, കെ. അഹമ്മദ് കോയ, നാസർ എസ്റ്റേറ്റ് മുക്ക്, കെ. എം ഉമ്മർ, ഒ.കെ അമ്മദ്, എ. കെ അബ്ദുസമദ്, വരുൺ കുമാർ, ബ്ലോക്ക് മെമ്പർമാരായ വൈശാഖ് കണ്ണോറ, അരുൺ ജോസ്, അസ്ലം കുന്നുമ്മൽ, അഭിജിത് ഉണ്ണികുളം, ഫാതിമ ഷാനവാസ്, സിജില രജീഷ്, ഷബ്‌ന, പുഷ്പ എന്നിവർ പ്രസംഗിച്ചു.തൊഴിലുറപ്പ് അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |