ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 5 സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനീയറിംഗ് ഓഫീസിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ അനിതകുമാരി, ടി.പി ബീരാൻകോയ, സി സന്ദേശ്, ടി.കെ തസ്ലീന, കെ സരേഷ്, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ വാഴയിൽ ബാലകൃഷ്ണൻ, ബേപ്പൂർ ഡെവലപ്പ്‌മെന്റ് മിഷൻ കൺവീനർ ടി രാധ ഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, ഹാർബർ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ജയദീപ്, തുടങ്ങിയവർ പങ്കെടുത്തു. 26, 27, 28 തീയതികളിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |