
തിരുവനന്തപുരം: കേരളബാങ്കിൽ '100ഗോൾഡൻ ഡെയ്സ് 2.0' എന്ന പേരിൽ പ്രത്യേക സ്വർണപണയ വായ്പയ്ക്ക് തുടക്കമായി. പ്രസിഡന്റ് പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി.രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് എബ്രഹാം, ചീഫ് ജനറൽ മാനേജർ എ. അനിൽകുമാർ, ജനറൽ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്നുമുതൽ അടുത്ത വർഷം മാർച്ച് 31വരെ നൂറ് ദിവസത്തേക്കുള്ള സ്വർണ്ണപണയവായ്പാപദ്ധതിയാണിത്. ഒരുലക്ഷം രൂപവരെ നൽകും. നൂറുരൂപയ്ക്ക് പ്രതിമാസം 77പൈസയാണ് പലിശ. ഇത് രണ്ടാം തവണയാണ് 100ഗോൾഡൻഡെയ്സ് സ്വർണവായ്പാപദ്ധതി നടത്തുന്നത്. ഈ വർഷം ഒക്ടോബറിൽ നടത്തിയ പദ്ധതിയിലൂടെ 2701 കോടി രൂപയുടെ ബിസിനസാണ് കിട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |