
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റും ചുറ്റുമുള്ള പ്രദേശങ്ങളുമടക്കം 2,570 ഏക്കർ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. കേന്ദ്രനയപ്രകാരം ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കായി ഇത്രയും ഭൂമി ആവശ്യമാണെന്നും വിമാനത്താവളത്തിനൊപ്പം ടൗൺഷിപ്പുകളും ഹോട്ടലുകളുമടക്കം നിർമ്മിക്കേണ്ടി വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടും. ഭൂമിയുടെ കൃത്യമായ അളവ് നിർണയിക്കാൻ പുതിയ സാമൂഹികാഘാത പഠനം നടത്തണമെന്നാണ് സിംഗിൾബഞ്ച് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |