
കൊച്ചി: ശബരിമലയിലെ 500 കോടി രൂപയുടെ സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ അന്തരാഷ്ട്ര മാഫിയയുണ്ടെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. ഉന്നതബന്ധമുള്ള സ്വർണക്കൊള്ളയിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തും വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് പിന്നിൽ. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വ്യവസായി പറഞ്ഞതുപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. വ്യവസായിയിൽ നിന്ന് എസ്.ഐ.ടി വിവരങ്ങൾ ആരാഞ്ഞു. ഉന്നതരുടെ പിന്തുണയില്ലാതെ സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ല. ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |