മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മേപ്പയ്യൂരി ൽ സംഘടിപ്പിച്ച ബഹുജന പ്രതിരോധം ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പി കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. വി.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ, ഇ.കെ മുഹമ്മദ് ബഷീർ, പറമ്പാട്ട് സുധാകരൻ, സി.എം ബാബു, സത്യൻ വിളയാട്ടൂർ, കെ എം ശ്യാമള, ശ്രേയസ് ബാലകൃഷ്ണൻ, ഹന്നത്ത് , ആന്തേരി ഗോപാലകൃഷ്ണൻ ,ടി കെ അബ്ദുറഹ്മാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ആർ.കെ ഗോപാലൻ, പി.കെ രാഘവൻ ,അശോകൻ പെരുമ്പട്ടാട്ട് ,ശ്രീനിലയം വിജയൻ ,കെ.കെ അനുരാഗ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |