SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.35 PM IST

ധാതുസമ്പത്ത് കവരാൻ കേന്ദ്രനീക്കം: ഗോവിന്ദൻ #എസ്.ഐ.ആറിൽ  പ്രക്ഷോഭം

Increase Font Size Decrease Font Size Print Page
p

കാസർകോട്: കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വകാര്യകുത്തകകൾക്ക് കേരളത്തിൽ ഖനനത്തിന് വഴിയൊരുക്കുന്ന നീക്കം അനുവദിക്കില്ലെന്നും

വടക്കൻ മേഖല വികസനമുന്നേറ്റ ജാഥയ്ക്കിടെ കാസർകോട് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുത്തകകളെ പാലൂട്ടിവളർത്തുന്ന കേന്ദ്രസർക്കാരിന്റെ പക്ഷമേതെന്ന് വീണ്ടും പ്രഖ്യാപിച്ച ബഡ്ജറ്റാണ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. സാധാരണക്കാരനിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കവർന്നെടുത്ത് സമ്പന്നർക്കും വൻകിട വ്യവസായികൾക്കും ഇളവുകൾ നൽകാനാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ഇളവുകൾ ലഭിച്ചത് കോർപറേറ്റുകൾക്കാണ്. കർഷകർക്കും തൊഴിലാളികൾക്കും നേരെ നഗ്നമായ ആക്രമണമാണ് ബഡ്ജറ്റിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-വർഗം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, സ്ത്രീകൾക്കായുള്ള പദ്ധതി എന്നിവയിൽ വലിയ വെട്ടിക്കുറവുണ്ടായി. ഡൊണാൾഡ് ട്രംപിന് പൂർണമായും കീഴടങ്ങിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന് ബഡ്ജറ്റ് പ്രഖ്യാപിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ താരിഫ് വർധനയെ നേരിടാനോ നമ്മുടെ കയറ്റുമതി സംരക്ഷിക്കാനോ ഉതുകുന്ന ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല . നമ്മൾ ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽപാത, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് തുടങ്ങിയവ അനുവദിച്ചില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് കേരളസർക്കാരിന് പരിഭവം പറയാനേ കഴിയുന്നുള്ളുവെന്നും വാങ്ങിയെടുക്കാൻ ആകുന്നില്ലെന്നുമാണ്. കേരളത്തോടുള്ള ഈ കൊടിയ അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ മലയാളികളും ഒരുമിച്ചുനിൽക്കേണ്ട ഈഘട്ടത്തിൽ സങ്കുചിത രാഷ്ട്രീയതാൽപര്യം മാത്രം മുൻനിർത്തി കുറ്റപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

എസ്.​ഐ.ആറിൽ രണ്ടാഴ്ചകൂടി സമയമനുവദിക്കണമെന്നും വോട്ടർ പട്ടികയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സമരത്തിലേക്ക് പോവുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഒ​റ്റു​കാ​രു​ടെ​ ​സ്ഥാ​നം
ച​വ​റ്റു​കു​ട്ട​യി​ൽ:
എം.​വി.​ഗോ​വി​ന്ദൻ

പ​യ്യ​ന്നൂ​ർ​:​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​വ​ട​ക്ക​ൻ​ ​മേ​ഖ​ലാ​ ​വി​ക​സ​ന​മു​ന്നേ​റ്റ​ ​ജാ​ഥ​യ്ക്ക് ​പ​യ്യ​ന്നൂ​രി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​ര​ക്ത​സാ​ക്ഷി​ഫ​ണ്ട് ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ ​മു​ൻ​ ​ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം​ ​വി.​കു​ഞ്ഞി​ക്കൃ​ഷ്ണ​നെ​തി​രെ​ ​ആ​ഞ്ഞ​ടി​ച്ച് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​ഒ​റ്റു​കാ​ര​നു​ള്ള​ ​മ​റു​പ​ടി​യാ​ണ് ​പ​യ്യ​ന്നൂ​രി​ലെ​ ​ജ​ന​ക്കൂ​ട്ടം.​ ​എ​ല്ലാ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​വി​രു​ദ്ധ​ ​ശ​ക്തി​ക​ളു​ടെ​യും​ ​കോ​ടാ​ലി​ക്കൈ​ക​ളു​ടെ​യും​ ​സ്ഥാ​നം​ ​ച​വ​റ്റു​കു​ട്ട​യി​ലാ​ണ്.
കു​ഞ്ഞി​ക്കൃ​ഷ്ണ​ന്റെ​ ​അ​വ​സ്ഥ​യും​ ​അ​താ​ണ്.​ ​ചി​ല​ർ​ ​ബൂ​ർ​ഷ്വാ​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​മാ​യി​ ​ചേ​ർ​ന്ന് ​പാ​ർ​ട്ടി​യെ​ ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​വെ​ന്നും​ ​ആ​രോ​പി​ച്ചു.
അ​തേ​സ​മ​യം,​​​ ​ത​ന്റെ​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ത്തി​നു​ ​മു​മ്പ് ​പ​യ്യ​ന്നൂ​രി​ലെ​ ​പാ​ർ​ട്ടി​ ​ഫ​ണ്ടു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​ണ​ക്കു​ക​ൾ​ ​സി.​പി.​എം​ ​പു​റ​ത്തു​വി​ട​ണ​മെ​ന്ന് ​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നാ​ളെ​ ​പ​യ്യ​ന്നൂ​ർ​ ​ഗാ​ന്ധി​ ​സ്‌​ക്വ​യ​റി​ലാ​ണ് ​'​നേ​തൃ​ത്വ​ത്തെ​ ​അ​ണി​ക​ൾ​ ​തി​രു​ത്ത​ണം​'​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​നം.

TAGS: MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.