
തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി തുടർഭരണ പ്രതീക്ഷയെ ബാധിക്കുമോ? വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരം ഹ...ഹ..ഹ...
ജനവിധി തുടർഭരണത്തിന് മോഹഭംഗമുണ്ടാക്കിയോ ?
അപ്പോഴും ഉത്തരം- ഹ...ഹ..ഹ...
തുടർന്ന്, ശബരിമല സ്വർണക്കൊള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തിരിച്ചടിക്ക് പ്രധാന ഘടകമായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പരാജയത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടാവും. അതിൽ ഒന്നു മാത്രമായിരിക്കാം ഇത്.
കോൺഗ്രസും ബി.ജെ.പിയും പ്രചാരണത്തിന് സ്വർണക്കൊള്ള നന്നായി ഉപയോഗിച്ചു. പാട്ടായും മറ്റു പലതരത്തിലും പ്രത്യേക രീതിയിൽ പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |