SignIn
Kerala Kaumudi Online
Thursday, 25 December 2025 2.53 PM IST

'എന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഞാനുമായി ബന്ധമില്ലാത്ത വാർത്തകൾ'

Increase Font Size Decrease Font Size Print Page
vaishna-suresh

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ കേരളത്തിൽ ആകെ ശ്രദ്ധപിടിച്ചുപറ്റിയ സ്ഥാനാർത്ഥിയാണ് തിരുവനന്തപുരം മുട്ടട ഡിവിഷനിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വെെഷ്‌ണ സുരേഷ്. വലിയൊരു നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് വൈഷ്ണ അറിഞ്ഞത്. പിന്നാലെ ഹെെക്കോടതിയെ സമീപിച്ചാണ് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്. ഒടുവിൽ എൽഡിഎഫിനെ തറപറ്റിച്ച് വൻ വിജയവും വെെഷ്‌ണ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ പേരിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് വെെഷ്‌ണ.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ഒരു പിആർ ഏജൻസിയുടെയും സഹായം ആവശ്യപ്പെടുകയോ അവരെ ഉപയോഗിച്ച് പ്രചാരണം നടത്തുകയോ ചെയ്യേണ്ട ആവശ്യകത തനിക്കോ തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കോ ഉണ്ടായിട്ടില്ലെന്നും വെെഷ്‌ണ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

തിരഞ്ഞെടുപ്പിന് മൂന്നെയോ തിരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ ഏതെങ്കിലും ഒരു പിആർ ഏജൻസിയുടെയും സഹായം ആവശ്യപ്പെടുകയോ അവരെ ഉപയോഗിച്ച് പ്രചാരണം നടത്തുകയോ ചെയ്യേണ്ട ആവശ്യകത എനിക്കോ എന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കോ ഉണ്ടായിട്ടില്ല.

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട എന്ന എന്റെ വാർഡിലെ എനിക്കറിയാവുന്ന എന്റെ നാട്ടുകാരിലേയ്ക്ക് വോട്ട് അഭ്യർത്ഥിച്ചു ചെല്ലുമ്പോൾ കേരളം മുഴുവൻ കാണുന്ന സോഷ്യൽ മീഡിയ പേജിലൂടെയുള്ള പ്രചാരണത്തിന്റെ ആവശ്യമില്ല എന്ന ബോദ്ധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു.

എങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളെ തുടർന്ന് കിട്ടിയ വാർത്താ പ്രാധാന്യവും, മുട്ടട വാർഡ് ചർച്ചയാവുകയും ചെയ്തതോടെ കോൺഗ്രസ് അനുകൂല പേജുകളിലും മറ്റു നിഷ്പക്ഷ പേജിലൂടെയും പിന്തുണയർപ്പിച്ചും, സ്ഥാനാർത്ഥിത്വവും തുടർ സംഭവങ്ങളും ഉൾപ്പടെ പ്രചരിപ്പിക്കപ്പെട്ടത് കാണുന്നുണ്ടായിരുന്നു.

പ്രതിസന്ധി സമയത്ത് ഹൃദയത്തോട് ചേർത്തു നിർത്തി പിന്തുണച്ചവർക്കും ഒരിക്കൽ കൂടെ നന്ദി പറയുകയാണ്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പലതവണയായി പല ഫേസ്ബുക്ക് പേജുകളിൽ കൂടിയും ഞാൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളും, എനിക്ക് അറിവിലാത്ത കാര്യങ്ങളും എന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് നിരവധി സുഹൃത്തുക്കളുടെ ശ്രദ്ധയിൽപെടുകയും അനവധി ചോദ്യങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോസ്റ്റ് എഴുതുന്നത്.

പോസ്റ്ററിലെ ലോഗോ മാത്രം മാറ്റം വരുത്തി ഒരേ ഉള്ളടക്കം ഉള്ള ഒരേ വിഷയങ്ങൾ പല പേജിൽ നിന്നുമായി പോസ്റ്റ് ചെയ്യുന്നതിലൂടെ ഇതിനു പിന്നിൽ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഞാൻ ഇനി സിനിമയിലേയ്ക്ക് എന്നാണ് ചില സൈബർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടികളുടെ പ്രകടനത്തെ പറ്റിയുള്ള വിശകലനമാണ് മറ്റൊരു വിഷയം.

ബിജെപിയെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയും തിരുവനന്തപുരം കോർപ്പറേഷനിൽ അവർ അധികാരത്തിലേയ്ക്ക് എത്തുന്ന സാഹചര്യത്തെയും വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ബിജെപിക്ക് വളരാനുള്ള സാഹചര്യം ഒരുക്കികൊടുക്കുന്നത് ഇവിടത്തെ CJP സർക്കാർ ആണ്.

മുട്ടടയിൽ ഉൾപ്പടെ എൽഡിഎഫ് മുന്നണിക്ക് കേരളത്തിൽ ഉണ്ടായ വലിയ തിരിച്ചടിയെപ്പറ്റി ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ .

എന്നാൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന അടിസ്ഥാനമില്ലാത്ത, എന്റെ സ്റ്റേറ്റ്മെന്റ് എന്ന് പറയപെടുന്നതിൽ നിന്നും ഒരു കാര്യം ഉറപ്പിച്ചു പറയാം ഇനി യുഡിഎഫ് ന്റെ കാലം തന്നെയാണ്.

എന്റെ മുഖം വെച്ച് ഞാൻ പറഞ്ഞതെന്നും, പറഞ്ഞു പ്രചരിക്കപ്പെടുന്ന ദുഷ്പ്രചാരണങ്ങളെയും കള്ള പ്രചാരണങ്ങളെയും, കാപട്യം കൈമുതലാക്കിയവരെയും പൊതുജനം തിരച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. എന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഞാനുമായി ബന്ധമില്ലാത്ത വാർത്തകളിൽ വേണ്ട നടപടികൾ സ്വീകരിച്ചു മുമ്പോട്ട് പോകാനാണ് തീരുമാനം.

TAGS: VAISHNA SURESH, FACEBOOK, POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.