
തൃശൂർ: കെ.എസ്.എഫ്.ഇ 2024 - 25 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ ഗാലക്‌സി ചിട്ടി പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങളുടെയും ഗാലക്‌സി ചിട്ടി സീരീസ് ഒന്നിലെ മേഖലാതല സമ്മാനങ്ങളുടെയും വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് ഹോട്ടൽ ഡെമോറയിൽ നടക്കും. മെഴ്‌സിഡസ് ബെൻസ് കാറാണ് (പരമാവധി 75 ലക്ഷം) സംസ്ഥാനതല മെഗാസമ്മാനം. മേഖലാതല സമ്മാനങ്ങളായ 17 ഇന്നോവ ക്രിസ്റ്റ കാറുകൾ, 170 ഐ ഫോൺ എന്നിവയുടെ നറുക്കെടുപ്പും നടക്കും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് നറുക്കെടുപ്പിന് നേതൃത്വം നൽകുന്നത്. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകുന്ന മെഗാ നറുക്കെടുപ്പ് യോഗം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, കെ.എസ്.എഫ്.ഇ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ എന്നിവർ സംസാരിക്കും. ഗാലക്‌സി ചിട്ടി പദ്ധതികളിലൂടെ 2024 - 25 സാമ്പത്തിക വർഷത്തിൽ 1072.20 കോടിയുടെ ചിട്ടി ബിസിനസ് നേടാൻ കെ.എസ്.എഫ്.ഇക്കായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |