
പന്തളം: കഴിഞ്ഞ അഞ്ച് വർഷക്കാലം കെടുകാര്യസ്ഥതയും തൊഴുത്തിൽക്കുത്തും സ്വജന പക്ഷപാതവും തമ്മിലടിയും നടത്തി പന്തളത്തിന്റെ വികസനം താറുമാറാക്കിയ ബിജെപി ഭരണ സമിതിയെ തകർത്തെറിഞ്ഞ് എൽഡിഎഫ് നേടിയ വിജയം പന്തളത്തിന്റെ മണ്ണിൽ വർഗ്ഗീയ ശക്തികൾക്ക് സ്ഥാനമില്ലായെന്ന് തെളിയിക്കുന്നത് കൂടിയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി, ഡെപ്യൂട്ടി ചെയർമാൻ കെ മണിക്കുട്ടൻ എന്നിവരെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് നേതാക്കളായ ടി മുരുകേഷ്, ജി ബൈജു, ആർ ജ്യോതികുമാർ, കെ സി സരസൻ, ഇ ഫസൽ, എസ് കൃഷ്ണകുമാർ, മഹേഷ് സോമൻ, ദീപു, രാധാരാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |