വടകര: ഒഞ്ചിയം ഗവ. യു.പി സ്കൂളിൽ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഈ വർഷത്തെ, എൻ.എസ്.എസ് .സപ്ത ദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം കോഴിക്കോട് റൂറൽ എസ്.പി, കെ.ഇ. ബൈജു നിർവഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ.സി. എച്ച് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനീഷ് എസ് ക്യാമ്പ് വിശദീകരണം നടത്തി. കെ.എൻ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ധന്യ.ടി.വി, എൻ.എസ്.എസ് പാനൂർ ക്ലസ്റ്റർ കൺവീനർ കൈലാസ് ബി, ഒഞ്ചിയം ഗവ. യു.പി സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ശ്രീകാന്ത്. സി, ടി.വി. ജലീൽ, പി.ടി. രത്നാകരൻ, സജീഷ് എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |