
കൊച്ചി: കൺസ്യൂമർഫെഡിന്റെ നേത്യത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന ക്രിസ്മസ് പുതുവത്സര വിപണി പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ഡിസംബർ22ന് ആരംഭിച്ച വിപണിയിൽ 4 ദിവസം കൊണ്ട്തന്നെ 3 കോടി രൂപയുടെ കച്ചവടം നടന്നു. 170 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന വിപണി ഇതിനകം തന്നെ 50,000ത്തോളം ആളുകൾ സന്ദർശിച്ചിട്ടുണ്ട്. പൊതുവിപണിയിൽ നിന്നും 15 ശതമാനം മുതൽ 40ശതമാനം വരെ വിലക്കുറവോടെയാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |