
കൊച്ചി: കേരള വിഷന്റെ മൂന്നാമത് ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. അഭിനയ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് വിജയരാഘവനെ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.പി.എ.സി ലീലയെയും ചടങ്ങിൽ ആദരിച്ചു. മികച്ച നടൻ അരുൺ നായർക്കും മികച്ച നടി ശ്രീലക്ഷ്മിക്കും മികച്ച നായികയ്ക്കുള്ള പ്രത്യേക പുരസ്‌കാരം മെർഷീന നീനുവിനും അവാർഡുകൾ വിജയരാഘവൻ സമ്മാനിച്ചു.
മികച്ച ഹാസ്യ നടിയായി തിരഞ്ഞെടുത്ത കൗമുദി ടി.വിയിലെ അളിയൻസ് സീരിയലിലെ മഞ്ജു പത്രോസിന് നടി സരയു പുരസ്‌കാരം നൽകി. ജനപ്രിയ സീരിയലിനുള്ള പുരസ്‌കാരം 'ഉപ്പും മുളകി"നും നടൻ നരേൻ നൽകി. പാർവതി ബാബുവിന് മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഗായിക സിന്ധു ഡെൽസണെയും ആദരിച്ചു.
മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരങ്ങൾ സലീം ഹസ്സനും അൽസാബിത്തിനും നടി ഹൻസിബ ഹസൻ സമ്മാനിച്ചു.
ശ്രീജിത് പാലേരി (മികച്ച സംവിധായകൻ), സയന കൃഷ്ണ (മികച്ച സംവിധായക), കെ.പി.എ.സി സജി (മികച്ച സഹനടൻ), അരുൺ രാഘവൻ (ജനപ്രിയ നടൻ), മേഘ്‌ന വിൻസെന്റ് (ജനപ്രിയ നടി), ഹരിശന്ത് പുതുമന (മികച്ച പ്രതിനായകൻ), ഹരിതാ നായർ (മികച്ച പ്രതിനായിക), പത്മനാഭൻ തമ്പി (പ്രത്യേക ജൂറി പുരസ്കാരം), മെർഷീന നീനു (പ്രത്യേകപുരസ്കാരം) എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.
ബിസിനസ് മേഖലകളിൽ മികച്ച പ്രകടനം കാഴച്ചവെച്ചവരെയും ചടങ്ങിൽ ആദരിച്ചു. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സിനിമ, സീരിയൽ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |