കോടിക്കുളം: അഞ്ചക്കുളം ശ്രീ മഹാദേവി ക്ഷേത്രത്തിൽ ഫെബ്രുവരി അഞ്ച് മുതൽ 11 വരെ നടക്കുന്ന അഞ്ചക്കുളം പൂരത്തിന്റെ നിധി സമാഹാരണ ചടങ്ങിന്റെ ഉദ്ഘാടനം നടന്നു. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ സാന്നിധ്യത്തിൽ തൊടുപുഴ സ്മിത ആശുപത്രിയിലെ കൺസൾട്ടന്റ് എമർജൻസി ഫിസിഷ്യൻ ഡോ. ബിനീഷ് ഗോപി നിർവഹിച്ചു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ പാറച്ചാലിൽ, മറ്റ് ഭരണസമിതിയംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |