കൊച്ചി- കേരളത്തിലെ സർവീസ് ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഇസൂസു മോട്ടോഴ്സ് ഇന്ത്യ. ഇതിന്റെ ഭാഗമായി കായംകുളത്ത് പുതിയ ഔദ്യോഗിക സർവീസ് സെന്ററായ സെഡെന്റെ ഓട്ടോ പാർക്ക് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലുടനീളം ഇസൂസു മോട്ടോഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ടച്ച് പോയിന്റുകളുടെ എണ്ണം ഏഴായി. ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയവും മികച്ചതുമായ ആഫ്റ്റർ സെയിൽസ് സർവീസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസുസു മോട്ടോഴ്സ് ഇന്ത്യയ്ക്ക് കേരളം ഒരു പ്രധാന വിപണിയാണെന്ന് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |