കുറ്റിയാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141ാം ജന്മവാർഷികം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കോവില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി മജീദ് ജന്മദിന സന്ദേശം നൽകി. പി.പി ആലിക്കുട്ടി, ടി.അശോകൻ, എ.കെ.വിജീഷ്, സുബൈർ കമ്പനി, കെ.കെ.റബ്ബാഹ്, ശ്രീരാഗ് കുറ്റ്യാടി, റയാൻ ദേവ് കുറ്റ്യാടി, ഗ്രാമ പഞ്ചായത്ത് അംഗം ഷിജില മഹേഷ്, കെ.പി ഖാലീദ്, ടി.അബ്ദുള്ള, ഹുസൈൻ കുറ്റ്യാടി എന്നിവർ പ്രസംഗിച്ചു. കുറ്റ്യാടി ടൗൺ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫാരിസ് കുറ്റ്യാടി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |