മൊകേരി: മലബാറിലെ പ്രധാന സമാന്തര കോളേജുകളായിരുന്ന യുറീക്കയിലെയും ന്യൂയുറീക്കയിലെയും പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു. പഠിച്ചിറങ്ങിയവരുടെ ഓർമ്മക്കുറിപ്പുകൾ 'ഉള്ളോളങ്ങൾ' താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗവും പ്രഭാഷകനുമായ കെ.പ്രേമൻ പ്രകാശനം ചെയ്തു. മാദ്ധ്യമപ്രവർത്തകൻ ബിജു പരവത്ത് പുസ്തകം ഏറ്റുവാങ്ങി. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സംഗമം സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ബിജു തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ ശ്രീജിത്ത്, സുധീഷ് കുമാർ, ഡോ.അജേഷ് കുമാർ, അബ്ദുൾ ഹമീദ്, കെ.അച്യുതൻ, കെ.വി ശശി, പ്രഭ, പി.പി രാജീവൻ, സാജിദ് പെരമ്പറ എന്നിവർ പ്രസംഗിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ, മരണത്തെ മുഖാമുഖം കണ്ടവർ, അപൂർവനിമിഷങ്ങൾക്ക് സാക്ഷിയായവർ അങ്ങനെ എഴുത്തുകാരല്ലാത്തവരുടെ ഹൃദയം തൊടുന്ന കുറിപ്പുകളാണ് 'ഉള്ളോളങ്ങളി'ലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |