
തിരുവനന്തപുരം: ശ്രീകാര്യം ചാവടിമുക്കിലുള്ള അസീസി വൃദ്ധസദനത്തിൽ സീനിയർ സീറ്റിസൺ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് ആഘോഷിച്ചു. അസീസി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മുൻ എം.പി പീതാംബരക്കുറുപ്പ്,മുൻ മന്ത്രി വി.എസ്.ശിവകുമാർ,ട്രസ്റ്റ് സെക്രട്ടറി പാങ്ങപ്പാറ അശോകൻ,വൈസ് പ്രസിഡന്റ് അഡ്വ:എം.എച്ച്.ജയരാജൻ എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർമാരായ അഡ്വ.ബിന്ദു,ശൈലജ എന്നിവരെ ആദരിച്ചു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.ലോറൻസ്,വർക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്,വൈസ് പ്രസിഡന്റ് സി.ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |