കൊടുവള്ളി: കൊടുവള്ളി മുസ്‌ലിം യതീംഖാന 47-ാം വാർഷികാഘോഷവും സന്ദർശന പരിപാടികളും സമാപിച്ചു. സമാപന സമ്മേളനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ. അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. മജീദ്, ബാബു കുടുക്കിൽ, എസ്.പി. മൊയ്തീൻ കുട്ടി പുള്ളാവൂർ എന്നിവർ പ്രസംഗിച്ചു. കോതൂർ മുഹമ്മദ് സ്വാഗതവും പി.ടി.എ. ലത്തീഫ് നന്ദിയും പറഞ്ഞു.അനുസ്മരണ സമ്മേളനത്തിൽ ടി.കെ മുഹമ്മദ് പ്രഭാഷണം നടത്തി. കെ.പി.സി മുഹമ്മദ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടി.കെ അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കോതൂർ മുഹമ്മദ്, സി.പി. അബ്ദുല്ല കോയ തങ്ങൾ, കൗൺസിലർ നാസർ, പി.ടി. അസൈൻ കുട്ടി എന്നിവർ സംബന്ധിച്ചു. പി.കെ മൊയ്തീൻ കുട്ടി ഹാജി സ്വാഗതവും പി.സി ബദറുദ്ധീൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |