തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗീവ് സൈറ്റ് ഫൗണ്ടേഷന്റെയും തൃപ്പൂണിത്തുറ ആർ.സി.എം കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പൊതി ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂളിൽ നടത്തിയ ക്യാമ്പ് പൊതി സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. പോൾ ഡെന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ടി.ആർ.രജിത്ത്, ഡോ.സുമിത്ര ശിവദാസ് മേനോൻ, ടീം ലീഡർ രവി ശങ്കർ, വാളണ്ടിയർമാരായ നിഥിൻ ചന്ദ്രൻ, അമൃത ഭാസ്‌കർ, ഗൗരി, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു. ഒഫ്താൽമോളജിസ്റ്റ് ഡോ. അപർണ ആനന്ദ് പരിശോധനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |