
കൊക്കയാർ: കുറ്റിപ്ലാങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങിയതായി പ്രദേശവാസികൾ. ഇന്നലെ രാവിലെ 6 മണിയോടെ കുറ്റിപ്ലാങ്ങാട് സ്കൂളിനു സമീപം ഏഴോലി റോഡ് ജംഗ്ഷനിലാണ് പുലിയെ കണ്ടതെന്ന് പ്രദേശവാസിയായ ശ്രീജുപറയുന്നു. വിവരം അറിയിച്ചതിനെ തുടർന്നു വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ സാന്നിധ്യം പുലിയുടെതല്ലന്ന് വനം വകുപ്പ് അറിയിച്ചു. എങ്കിലും രാത്രി കാല പട്രോളിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു
രാവിലെ ജോലിക്കു പോകുന്നതിന് നടന്നു വരുന്നതിനിടയിലാണ് നായയ്ക്ക് പിന്നാലെ പായുന്ന പുലിയെ കണ്ടെന്നാണ് ശ്രീജു പറഞ്ഞത് . ഈ ഭാഗങ്ങളിൽ പുലിയുടേതെന്നു കരുതുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാലു മാസം മുൻപ് കുറ്റിപ്ലാങ്ങാട് ഭാഗത്ത് പുലിയിറങ്ങി വളർത്തു നായെ പിടിച്ചു ഭക്ഷിച്ചിരുന്നു. ഇതോടെ വനപാലകരെത്തി പരിശോധന നടത്തുകയും പുലിയാണന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കാമറസ്ഥാപിച്ചെങ്കിലും പുലിയെ കിട്ടിയില്ല. കഴിഞ്ഞ ദിവസം ഇവിടെയടുത്തു വെംബ്ലി 58 ഏക്കർ ഭാഗത്ത് കേഴയെ ചത്ത നിലയിൽ കണ്ടെത്തി. കേഴയെ പാതി ഭക്ഷിച്ച നിലയിലുമായിരൂന്നു. ഇതിനിടയിലാണ് കുറ്റിപ്ലാങ്ങാട് വീണ്ടും പുലിപ്പേടിയിൽ ആയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |