
തിരുവനന്തപുരം: നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് രണ്ട് സർക്കാർ വാഹനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിനശിച്ചത്. മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ തീ അണക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണോ തീ പടരാൻ കാരണമെന്നും അന്വേഷണം നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |